‘കടുവാക്കുന്നേല്‍’ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്ന് കോടതി വിധി ഉള്ളതിനാല്‍ ആ പേര് ഉപയോഗിക്കില്ല,.. സംവിധായകൻ

 

 

ഏറെ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന്റെ ടൈറ്റില്‍ ഇന്നലെ റിലീസ് ചെയ്തിരിക്കുന്നത്. ‘ഒറ്റക്കൊമ്പന്‍’ എന്ന പേര് നൂറോളം താരങ്ങള്‍ ചേര്‍ന്നാണ് റിലീസ് ചെയ്തിരിക്കുന്നത്. ഒറ്റക്കൊമ്പന്‍ എന്ന പേര് കഴിഞ്ഞ ഡിസംബറില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞിരിക്കുന്നത്.

ഈ ചിത്രത്തിന് പൃഥ്വിരാജിന്റെ കടുവ എന്ന സിനിമയുമായി ഒരു തരത്തിലും സാമ്യമില്ല. ‘കടുവാക്കുന്നേല്‍’ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്ന് കോടതി വിധി ഉള്ളതിനാല്‍ ആ പേര് ഉപയോഗിക്കില്ല. എന്നാല്‍ കഥയില്‍ യാതൊരു മാറ്റവുമില്ല എന്ന് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.

എന്തോ തെറ്റിദ്ധാരണയുടെ പേരിലാണ് കേസ് ഉണ്ടായത്. രണ്ടു ചിത്രങ്ങളും നടക്കട്ടെ, എല്ലാവിധ സഹകരണവും ഉണ്ടാകും എന്ന് നിര്‍മ്മാതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!