മലയാളികളുടെ പ്രിയതാരജോഡികളായ മോഹൻലാൽ ശ്രീനിവാസൻ കൂട്ട്ക്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്. നടോടിക്കാറ്റ്, അക്കരെ അക്കരെ, പട്ടണത്തിൽ പ്രവേശം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകർ കാണുന്നവയാണ്. ഈ കൂട്ട്ക്കെട്ട് പിന്നീട് കാണാനേ കഴിഞ്ഞില്ല. അതിനാൽ താരങ്ങൾ തമ്മിൽ പിണക്കമാണോ എന്നുള്ള വാർത്തകൾ ധാരാളം പ്രചരിച്ചിരുന്നു. ഇപ്പോഴിത ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രീനിവാസൻ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചോദ്യത്തിനായിരുന്നു ശ്രീനിവാസന്റെ മറുപടി. പലരും തന്നോട് ചോദിച്ചിരുന്നു ലാലും ശ്രീനിയും തമ്മിൽ സ്വര ചേർച്ചയുണ്ടോ എന്ന്. അങ്ങിനെ ഉണ്ടെങ്കിൽ പ്രശ്നം മുൻകൈ എടുത്ത് പരിഹരിച്ചൂടെ എന്നും സുഹൃത്തുക്കൾ സംസാരിക്കാറുണ്ടായിരുന്നു. താൻ ഇതിനെ കുറിച്ച് ലാലിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. എനിയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് ശ്രീനി. എന്റെ അടുത്ത സുഹൃത്തുമാണ്. അദ്ദേഹത്തിനോട് തനിയ്ക്ക് യാതൊരു പിണക്കവുമില്ലെന്നായിരുന്നു ലാൽ പറഞ്ഞത്. ലാൽ തന്റെ ഭാഗം വ്യക്തമാക്കി എങ്കിലും, ശ്രീനി ഒന്നുംതന്നെ ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല – എന്താണതിന് കാരണം എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ ചോദ്യം. അങ്ങനെയൊരു പ്രശ്നം ഉണ്ടെങ്കിൽ അല്ലേ പ്രതികരിക്കേണ്ട കാര്യമുളളൂ എന്ന തരത്തിലായിരുന്നു താരത്തിന്റ മറുപടി. തുടർന്ന് സത്യൻ അന്തിക്കാട് ശ്രീനിവാസനോട് ചോദിച്ചത് നമുക്ക് മൂന്നുപേർക്കും കൂടെ ഒരുമിച്ചു ഒരു പടം ചെയ്യേണ്ടേ എന്നായിരുന്നു. തീർച്ചയായും അങ്ങനെ ഒരു ചിത്രമുണ്ടാകും എന്നാണ് ശ്രീനിവാസൻ നൽകിയ മറുപടി.