നവ്യ നായർ നായികയായി എത്തുന്ന ‘ഒരുത്തീ’ ചിത്രത്തിൽ വിനായകനും

 

നവ്യ നായർ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ഒരുത്തീ’. ഈ ചിത്രത്തിൽ നടൻ വിനായകന്‍ പൊലീസ് വേഷത്തിലെത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി എത്തുന്നത്.

എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ബെന്‍സി നാസറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപീ സുന്ദറും തകര ബാന്‍ഡും സംഗീതം നിര്‍വഹിക്കും. ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാനരചന നിര്‍വഹിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!