”ശ്രീനിഷിന്റെ ഫോട്ടോ ആദ്യം മകള്‍ കാണിച്ചു തന്നപ്പോള്‍ ബാഹുബലിയിലെ പയ്യനാണെന്നാണ് കരുതി. അഹങ്കാരിയായിരിക്കുമെന്ന് തോന്നി…വെളിപ്പെടുത്തലുമായി താരത്തിന്റെ പിതാവ്

 

പേർളിയും ശ്രിനിഷും അവരുടെ കുടുംബാംഗങ്ങളും മാത്രമല്ല ആരാധകരും കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോളിതാ പേർളി മാണിയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് പിതാവായ മാണി പോള്‍. ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

പേർളി ശ്രീനിഷ് പ്രണയം ബിഗ് ബോസിനകത്തെ ഒരു സ്റ്റോറി ലൈന്‍ ആണെന്നാണ് താനാദ്യം കരുതിയത്. പേർളി ബിഗ് ബോസില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ബിഗ് ബോസ് കണ്ടിരുന്നില്ല. നെഗറ്റീവ് ചിന്തകളില്‍ നിന്നും കണ്ണീര്‍ സീരിയലുകളില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് ഞാനെല്ലാവരോടും പറയുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് കണ്ടിരുന്നില്ല. പോളിയ്ക്ക് വോട്ടും ചെയ്തിരുന്നില്ല. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം മുന്‍പു തന്നെ പേളിയ്ക്ക് നല്‍കിയിരുന്നു.

പേർളി അവിടെ തെറ്റായ തീരുമാനം എടുത്തോ എന്ന് ഞാന്‍ പേടിച്ചിരുന്നു. ഷോയ്ക്ക് അകത്തെ പേളിയുടെ മാനസികാവസ്ഥ ശരിയല്ലായിരുന്നു. ഏറിപ്പോയാല്‍ മൂന്നാഴ്ച നില്‍ക്കും എന്ന കണക്കുക്കൂട്ടലില്‍ പോയതായിരുന്നു പേളി. മൂന്നാഴ്ചയ്ക്കുള്ള ഡ്രസ്സുകളെ കൊണ്ടുപോയിരുന്നുമുള്ളൂ. പക്ഷേ അവസാനം വരെ നില്‍ക്കേണ്ടി വന്നു. ശ്രീനിഷിന്റെ ഫോട്ടോ ആദ്യം മകള്‍ കാണിച്ചു തന്നപ്പോള്‍ ബാഹുബലിയിലെ പയ്യനാണെന്നാണ് കരുതി. അഹങ്കാരിയായിരിക്കുമെന്ന് തോന്നി. എന്നാല്‍ ശ്രീനിഷ് വളരെ ടോളറന്റ് ആണ്.സിമ്പിള്‍ ബോയ്.പേളിക്ക് പറ്റിയ പയ്യനാണ്.അവര്‍ സത്യത്തില്‍ ഐഡിയല്‍ കപ്പിളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!