സിഐഡി മൂസ വീണ്ടും എത്തുന്നു…!

 

മലയാളികളുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സിഐഡി മൂസ. 2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ് ഇത്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 17 വർഷം കഴിയുമ്പോഴും സിഐഡി മൂസ വീണ്ടും വന്നിരിക്കുകയാണ്.

ആനിമേഷൻ ചിത്രമായാകും സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ദിലീപ് പറഞ്ഞു. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുകയാണ്. ലോക ആനിമേഷൻ ദിനത്തിലായിരുന്നു ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സിഐഡി മൂസയുടെ രണ്ടാം ഭാഗമുണ്ടെന്ന് നേരത്തെ തന്നെ പ്രചരിച്ച വാർത്തയാണ്. ഇതിനാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍ ഉള്ളത്.

ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സലിം കുമാർ, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അഭിനയിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!