‘സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു പോയതിനാലാണ് നാടു വിട്ടത്..’ മനസ്സ് തുറന്ന് നടൻ

 

മലയാളികളുടെ ഇഷ്ട്ട നടനാണ് നിര്‍മ്മല്‍ പാലാഴി. എന്നാൽ ഇപ്പോൾ ഇതാ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞ പോയതോടെ നാടുവിട്ട രസകരമായ സംഭവം പങ്കുവെക്കുകയാണ് നിര്‍മ്മല്‍ പാലാഴി.

‘സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു പോയതിനാലാണ് നാടു വിട്ടത്. എന്തെങ്കിലും നേടി സിനിമയില്‍ കാണുന്ന സൂപ്പര്‍ താരത്തെ പോലെ തിരിച്ചുവരാം എന്നായിരുന്നു പ്ലാന്‍. പക്ഷേ, അടുത്ത ദിവസം തന്നെ ബന്ധുക്കള്‍ എന്നെ തേടിപ്പിടിച്ച് രണ്ടടിയും തന്ന് വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു എന്നാണ്’ നിര്‍മ്മല്‍ പറഞ്ഞു.

നാടുവിട്ട് അധോലോക രാജാവായി തിരിച്ചു വരുന്ന മിഥുന്‍ ചക്രവര്‍ത്തിയുടെ സിനിമ കണ്ടതിന്റെ സൈഡ് ഇഫക്ടായിരുന്നു അത്. സിനിമ അത്രയും ലഹരി ആയിരുന്നു എന്നാണ് നിര്‍മ്മല്‍ പറയുന്നത്. അഭിനയിക്കാന്‍ ചാന്‍സ് തേടി കുറേ അലഞ്ഞിട്ടിട്ടുണ്ട്. എന്നാല്‍ മുഖത്തിന് പക്വതയില്ല എന്ന് പറഞ്ഞ് അന്ന് പലരും തിരിച്ചയച്ചു എന്നും താരം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!