അഭിനയത്തിൽ വില്ലനായും കൊമേഡിയനായും സ്വഭാവനടനായും തിളങ്ങിയ താരമാണ് ലാൽ. അദ്ദേഹം ഒരു മികച്ച സംവിധായകൻ കൂടിയാണ്. ഇപ്പോൾ മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് എത്തുകയാണ് ലാലിന്റെ മകൻ ജീന്‍ പോള്‍ ലാലും. ജീനിന്റെ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രം ഡ്രൈവിങ് ലൈസന്‍സ് വലിയ വിജയമായിരുന്നു. ഇപ്പോള്‍ മകനൊപ്പമുള്ള മനോഹരമായ രണ്ട് ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ലാല്‍.
മകന് കുട്ടിയായിരിക്കുമ്പോൾ കയ്യിലെടുത്തു നിൽക്കുന്ന ചിത്രവും ഇപ്പോൾ തോളിൽ കൈയിട്ട് നിൽക്കുന്ന ചിത്രവുമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്നും ഇന്നും എന്ന് അടിക്കുറിപ്പിട്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്ന് അച്ഛന്റെ ഒക്കത്ത് ഇരിക്കുന്ന മകൻ താടിയൊക്കെ വളര്‍ന്ന് അച്ഛനോളം ആയല്ലോ എന്നാണ് ചിത്രം കണ്ട ആരാധകരുടെ ചോദ്യം. ലാലിന്റെ സൗന്ദര്യത്തെ കുറിച്ചാണ് ചിലരുടെ കമന്റ്. എങ്ങനെയാണ് ഈ പ്രായത്തിലും സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് എന്നാണ് പലർക്കും അറിയേണ്ടത്.