മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ തമിഴ് ആന്തോളജി ചിത്രം ഒരുങ്ങുന്നു

 

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തമിഴ് സിനിമാവ്യവസായത്തെ പിന്തുണയ്ക്കാനായി മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ തമിഴ് ആന്തോളജി ചിത്രം ഒരുങ്ങുന്നു. ഒമ്പത് സംവിധായകര്‍ ഒരുക്കുന്ന ഒമ്പത് കഥകളുമായാണ് ‘നവരസ’ എന്ന ചിത്രം തയാറാകുന്നത്. മണിരത്‌നം, ജയേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്.

ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ.വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നീ സംവിധായകനും നടന്‍ അരവിന്ദ് സ്വാമിയും ചേര്‍ന്നാണ് ആന്തോളജി ഒരുക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ നാല്‍പതോളം അഭിനേതാക്കളും നൂറോളം സാങ്കേതിക വിദഗ്ധരും ഈ സിനിമകളില്‍ അണിനിരക്കുന്നതാണ്.

ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് നെറ്റ്ഫ്‌ളിക്‌സ് പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!