അരുണ്‍ മതേശ്വരനും ധനുഷും ഒന്നിക്കുന്നു..!

 

ധനുഷിന്റെ ഓരോ ചിത്രവും പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ശ്രദ്ധ പിടിക്കാറുള്ളതാണ്. ധനുഷ് അത്രയേറെ ശ്രദ്ധിച്ചിട്ടാണ് ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത് എന്നത് തന്നെയാണ് അതിന്റെ കാരണം. ധനുഷിന്റെ മുൻകാല സിനിമകള്‍ പോലും അത്തരത്തിലുള്ളതാണ്. കഥയ്‍ക്കും ആഖ്യാനത്തിനുമൊക്കെ നായകനൊപ്പം തന്നെ പ്രാധാന്യമുള്ളവയാണ് ഉള്ളതും. ധനുഷിന്റെ ചിത്രങ്ങൾ തുടക്കം മുതല്‍ അങ്ങനെ തന്നെയാണ് ഉള്ളതും. വേറിട്ട കഥകളുമായി എത്തുന്ന സംവിധായകരെ പരിഗണിക്കുന്ന ധനുഷ് അരുണ്‍ മതേശ്വരനുമായി കൈകോര്‍ക്കുന്നുവെന്നതാണ് പുതിയ വാർത്തകൾ.

തമിഴകത്തെ പുതിയതലമുറ സംവിധായകരില്‍ ഏറെ ശ്രദ്ധേയനാണ് അരുണ്‍ മതേശ്വരൻ. അരുണ്‍ മതേശ്വരന്റെ ആദ്യ സിനിമയായ റോക്കിയുടെ ട്രെയിലര്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തിരുന്നു. ട്രെയിലര്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ട്ടം സ്വന്തമാക്കിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നിണ്ടുകൊണ്ടിരിക്കുകയാണ്. ധനുഷും അരുണ്‍ മതേശ്വരനും ഒന്നിക്കുന്നുവെന്ന് വാര്‍ത്തകളും എത്തിയിരിക്കുന്നു. ധനുഷിനെ അരുണ്‍ മതേശ്വരൻ കഥ വായിച്ചുകേള്‍പ്പിച്ചുവെന്നും അദ്ദേഹത്തിന് ഇഷ്‍ടമായെന്നുമാണ് സൂചന.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്‍ത ചിത്രമാണ് ധനുഷിന്റേതായി ഉടൻ റിലീസ് ചെയ്യാനായി ഇനിയുള്ളത്. മാരി ശെല്‍വരാജിന്റെ കര്‍ണനാണ് ധനുഷിന്റെ മറ്റൊരു ചിത്രം.

അരുണ്‍ മതേശ്വരൻ കീര്‍ത്തി സുരേഷിനെ നായികയാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. ശാനി കയിധം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!