നടിയും അവതാരകയുമായ മൃദുല മുരളി വിവാഹിതയായി

 

നടിയും അവതാരകയുമായ മൃദുല മുരളി വിവാഹിതയായി. നിതിൻ വിജയനാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായത്. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കള്‍ മൃദുല മുരളിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തുകയുണ്ടായി. കഴിഞ്ഞ വര്‍ഷമായിരുന്നു മൃദുലയുടെ വിവാഹ നിശ്ചയം നടന്നത്.

ആഘോഷമായിട്ടായിരുന്നു മൃദുല മുരളിയുടെ വിവാഹ നിശ്ചയം നടന്നിരുന്നത്. സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശൻ, ഫഫ്‍ന, സയനോര തുടങ്ങിയവര്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. രമ്യാ നമ്പീശൻ ഗാനം ആലപിക്കുകയും ചെയ്‍തിരുന്നു. നൃത്തവുമൊക്കെയായി ആഘോഷമായിരുന്നു വിവാഹ നിശ്ചയം. മൃദുലയുടെ വരൻ നിതിൻ പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. 2009ല്‍ മോഹൻലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല മുരളി സിനിമ ലോകത്തേക്ക് ചുവടുവച്ചത്.

എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും മൃദുല മുരളി അഭിനയിക്കുകയുണ്ടായി. ഫഹദ് നായകനായി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത അയാള്‍ ഞാനല്ല എന്ന സിനിമയാണ് മൃദുല മുരളി അഭിനയിച്ച് ഏറ്റവും ഒടുവില്‍ റിലീസ് ചെയുകയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!