‘ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും!’ കിടിലൻ ഡയലോഗുമായി സുരേഷ് ഗോപി

 

സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുരേഷ് ​ഗോപിയുടെ ഏറ്റവും ചിത്രമാണ് ‘കാവൽ’. നിഥിന്‍ രണ്‍ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് സാഹചര്യത്തിൽ നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞ ആഴ്ചയാണ് പുനഃരാരംഭിച്ചത്. വണ്ടിപെരിയാറിൽ ചിത്രത്തിന്‍റെ ബാക്കി ഷൂട്ടിംഗ് പുരോഗമിക്കുകയാണ് ഇപ്പോൾ.

ഷൂട്ടിങ് വീണ്ടും ആരംഭിച്ചതിന് പിന്നാലെ ചിത്രത്തിൽ നിന്നുള്ള സ്റ്റിൽ ഫേസ്ബുക്കിലൂടെ ആരാധകർക്ക് മുന്നിൽ പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. ‘ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും!’ എന്ന കുറിപ്പോടെയാണ് സുരേഷ് ​ഗോപി ചിത്രം പങ്കുവച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!