‘തന്റെ മുഖത്ത് കുത്തി പരുക്കേല്‍പ്പിക്കാനാണ് അയാള്‍ ശ്രമിച്ചത്; മാല്‍വി മല്‍ഹോത്ര

 

കഴിഞ്ഞ ദിവസമാണ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിൽ നടി മാല്‍വി മല്‍ഹോത്രയെ യുവാവ് ആക്രമിക്കുകയുണ്ടായത്. യോഗേഷ് കുമാര്‍ മഹിപാല്‍ സിംഗ് എന്നയാളാണ് താരത്തെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതും. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് പറയുകയാണ് മാൽവി.

തന്റെ മുഖത്ത് കുത്തി പരുക്കേല്‍പ്പിക്കാനാണ് അയാള്‍ ശ്രമിച്ചതെന്നാണ് മാൽവി പറയുകയുണ്ടായി. എന്നാൽ താൻ കൈകൊണ്ട് ആക്രമണം തടയുകയായിരുന്നുവെന്നും മാൽവി പറഞ്ഞു.

“അന്ധേരിയിലെ കോഫി ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് വരുന്നവഴി യോഗേഷ് വണ്ടി വട്ടം വെച്ച് തടഞ്ഞു നിര്‍ത്തി. തമാശ നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ അയാൾ കാറിൽ നിന്നിറങ്ങി എന്റെ വയറ്റില്‍ കുത്തി. അടുത്ത് എന്റെ മുഖത്ത് പരുക്കേല്‍പ്പിക്കാനാണ് നോക്കിയത്. എന്നാല്‍ ഞാന്‍ മുഖം കൈകള്‍ കൊണ്ട് പൊത്തിയതോടെ വലതു കൈയ്യിൽ പരുക്കേറ്റു. എന്റെ ഇടതു കയ്യിന്റെ വിരലുകള്‍ക്കും കുത്തേറ്റു. ഞാന്‍ താഴേക്ക് വീണുപോയി. രക്തം ഒഴുകാന്‍ തുടങ്ങി. ഇപ്പോള്‍ ഇടതുകയ്യിലെ വിരലുകള്‍ അനങ്ങുന്നില്ലെന്നും വയറ്റില്‍ 1.5 ഇഞ്ച് താഴ്ചയില്‍ പരുക്കേറ്റിട്ടുണ്ട്“, മാൽവി പറയുന്നു. പരുക്കിനെ തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടതായി വന്നുവെന്നും മാൽവി പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!