രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ല… ആരോഗ്യനില സൂക്ഷിക്കണമെന്ന് ഡോക്ടർമാരുടെ നിദേശം

 

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ല. ആരോഗ്യനില സൂക്ഷിക്കണമെന്ന് ഡോക്ടർമാരുടെ നിർദേശമുണ്ടെന്ന് താരം വാർത്താക്കുറിപ്പിൽ പറയുകയുണ്ടായി. രജനീകാന്ത് സജീവരാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിൻമാറുന്നുവെന്ന സൂചനയാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നതും. ഡിസംബർ വരെ കാത്തിരിക്കാൻ ആരാധകരോട് രജനീകാന്ത് പറയുകയുണ്ടായി. കൊറോണ വൈറസ് രോഗ വ്യാപനം കുറഞ്ഞാൽ മാത്രം പാർട്ടി പ്രഖ്യാപനം നടത്തും.

രജനീകാന്ത് പിൻമാറിയേക്കുമെന്ന കത്തിന്റെ പകർപ്പ് താരത്തിന്റെ ഓഫീസിൽ നിന്ന് പുറത്തുവന്നിരുന്നു. ഇതിൽ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ ശരിയാണെന്ന് രജനീകാന്ത് വ്യക്തമാക്കി. രജനീ മക്കൾ മണ്ഡ്രവുമായി കൂടിയാലോചിച്ച് ഉചിതമായ സമയം നിശ്ചയിക്കുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!