ഹൽദി ആഘോഷങ്ങളിൽ രാജകുമാരിയെപ്പോലെ കാജൽ അ​ഗർവാൾ

 

ഇന്നാണ് തെന്നിന്ത്യൻ താരസുന്ദരി കാജൽ അ​ഗർവാളിന്റെ വിവാഹം നടക്കുന്നത്. കൊറോണ വൈറസ് മാനദണ്ഡ‍ങ്ങൾ പാലിച്ചു കൊണ്ടുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തിരിക്കുന്നത്. മുംബൈ സ്വദേശിയായ വ്യവസായി ​ഗൗതം കിച്ലുവാണ് വരൻ. വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി ചടങ്ങിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ തരംഗമാക്കുന്നത് .

കാജലിന്റെ ഫാൻ പേജുകളിലെല്ലാം മഞ്ഞ ചുരുദാറിൽ തിളങ്ങിയ കാജലിന്റെ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. വെള്ള കുർത്തയും കറുത്ത നെഹറു ജാക്കറ്റുമായിരുന്നു ​ഗൗതമിന്റെ വേഷം. മുഖത്ത് മഞ്ഞൾ പൂശിയുള്ള കാജലിന്റെ ചിത്രമാണ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടത്ത്. പൂക്കൾ കൊണ്ടുള്ള മാലയും കമ്മലും നെറ്റിച്ചുട്ടിയുമൊക്കെയാണ് കാജൽ അണിഞ്ഞ ആഭരണങ്ങൾ.

 

നേരത്തെ ബാച്ചിലർ പാർട്ടിയുടെയും മെഹന്ദി ചടങ്ങിന്റെയും ചിത്രങ്ങളും ഏറെ ശ്രദ്ധ വാങ്ങിയിരുന്നു. ഈ മാസം ആദ്യമാണ് വിവാഹിതയാകുന്നു എന്ന സന്തോഷ വാർത്ത കാജൽ പുറത്തുവിട്ടത്. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!