പ്രമുഖ ഹോളിവുഡ് നടി സ്‍കാര്‍ലെറ്റ് ജൊഹാൻസണ്‍ വിവാഹിതയായി

 

പ്രമുഖ ഹോളിവുഡ് നടി സ്‍കാര്‍ലെറ്റ് ജൊഹാൻസണ്‍ വിവാഹിതയായിരിക്കുന്നു. കൊമേഡിയൻ കോളിൻ ജോസ്റ്റ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിന് പങ്കെടുത്തത്. കൊറോണ വൈറസ് മാനദണ്ഡപ്രകാരമായിരുന്നു വിവാഹം നടന്നത്. പ്രണയത്തിന് ഒടുവിലായണ് വിവാഹം. മെയ്‍യില്‍ ആയിരുന്നു ഇവരുടെ വിവാഹ നിശ്‍ചയം കഴിഞ്ഞത്.

മുപ്പത്തിയഞ്ചുകാരിയായ സ്‍കാർലെറ്റിന്റെ മൂന്നാം വിവാഹമാണിത്. കോളിന്റെ ആദ്യ വിവാഹമാണ്. 2017 ലാണ് കോളിൻ ജോസ്റ്റിനൊപ്പം സ്‍കാർലെറ്റ് ആദ്യമായി പൊതുവേദിയിൽ എത്തുന്നത് തന്നെ. ഹോളിവുഡ് നടനായ റിയാൻ റെയ്‍നോൾഡ്സാണ് സ്‍കാർലെറ്റിന്റെ ആദ്യ ഭർത്താവ്. ഇവർ 2010ൽ വേർപിരിഞ്ഞു. പിന്നീട് ഫ്രഞ്ച് ബിസിനസ്സുകാരനായ റൊമെയ്ൻ ഡ്യൂറിക്കിനെ വിവാഹം ചെയ്‍തു.

റൊമെയ്ൻ ഡ്യൂറിക്കുമായി സ്‍കാര്‍ലെറ്റ് 2017ലാണ് വേര്‍പിരിഞ്ഞത്.

റൊമെയ്ൻ ഡ്യൂറിക്കുമായുള്ള ബന്ധത്തില്‍ സ്‍കാര്‍ലെറ്റിന് ആറ് വയസുള്ള മകളുണ്ട്. ബ്ലാക്ക് വിഡോ ആണ് സ്‍കാർലെറ്റിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. കൊറോണ വൈറസിനെ തുടർന്ന് ആണ് ചിത്രം റീലീസ് മാറ്റിവച്ചിരുന്നു. ചിത്രം അടുത്തവർഷം റിലീസിനെത്തുമാണ് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!