‘കളറിസത്തിന്റെ വിഷയത്തിൽ മകൾ സ്വന്തമായി നിലപാടെടുത്തതിൽ ഏറെ അഭിമാനിക്കുന്നു…

 

ബോഡി ഷെയിമിംഗിനെതിരെയും നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന പരിഹാസത്തെിനെതിരെയും ശക്തമായി പ്രതികരിച്ചയാളാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന. മകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ഷാരൂഖ് പല തവണ രംഗത്ത് എത്തുകയുണ്ടായിരുന്നു എങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ സുഹാന തന്നെ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ മകളുടെ നിലപാടിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷാരൂഖിന്റെ ഭാര്യ ​ഗൗരി ഖാൻ.

കളറിസത്തിന്റെ വിഷയത്തിൽ മകൾ സ്വന്തമായി നിലപാടെടുത്തതിൽ ഏറെ അഭിമാനിമുണ്ടെന്നാണ് താരപത്നി പറയുന്നത്. നിറത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കാൻ സമയമായെന്നും സുഹാനയെ ഓർത്ത് തനിക്ക് അഭിമാനം തോന്നുന്നുവെന്നും ​ഗൗരി പറഞ്ഞു.

സെപ്തംബറിൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് സുഹാന കളറിസത്തിന്റെ പേരിലുള്ള വേർതിരിവുകളെ കുറിച്ച് പങ്കുവച്ചത്. സുഹാന ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം ഷെയർ ചെയ്തിരുന്നു . ഈ ചിത്രത്തിന് താഴേയാണ് അധിക്ഷേപകരമായ കമന്റുകൾ വന്നത്. ഇതിന് പിന്നാലെ കമന്‍റുകളുടെ സക്രീൻ ഷോട്ടുകൾ അടക്കം പങ്കുവെച്ചുകൊണ്ട് സുഹാന രം​ഗത്തെത്തിയത്. പിന്നാലെ സുഹാനയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും ആരാധകരും എത്തുകയുണ്ടായി.

“പൂർണ വളർച്ചയെത്തിയ സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നും 12 വയസുമുതൽ നിറത്തിന്റെ പേരിൽവിമർശനം കേട്ട ആളാണ് ഞാൻ. ഈ പ്രായപൂർത്തിയായവരൊക്കെ നമ്മൾ എല്ലാം ഇന്ത്യക്കാരാണ്, അതിനാൽ ബ്രൗൺ നിറത്തിലുള്ളവരാണെന്ന സത്യം മനസിലാക്കണം. വ്യത്യസ്‌തമായ പല വർണവ്യത്യാസങ്ങളുണ്ടെങ്കിലും എത്രയൊക്കെ ശ്രമിച്ചാലും മെലാനിനിൽ നിന്ന് മാറി നിൽക്കാൻ നമുക്കാവില്ലലോ, നിങ്ങളുടെ ആളുകളെത്തന്നെ വെറുക്കുന്നു എന്നതിനർത്ഥം നിങ്ങൾക്കുള്ളിലെ അരക്ഷിതാവസ്ഥ തന്നെയല്ലേ. അഞ്ചടി പൊക്കവും വെളുത്ത നിറവുമില്ലെങ്കിൽ സുന്ദരി അല്ല എന്ന് നമ്മുടെ വിവാഹ വീടുകളിൽ നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ബ്രൗൺ നിറമുള്ളയാളാണ്, അതിൽ വളരെ അധികം സന്തോഷവതിയാണ്. നിങ്ങളും അങ്ങനെയാകൂ“, എന്നായിരുന്നു സുഹാന കുറിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!