‘എന്റെ ഏറ്റവും പുതിയ ആരാധനാപാത്രത്തിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ സാധിച്ചു. …ചിത്രവുമായി കന്നഡ താരം

 

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് ഫഹദ് ഫാസിൽ. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരങ്ങളുടെ ഇടയിലും ഫഹദിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഫാഹദിനെ നേരിൽ കണ്ട നിമിഷത്തെ കുറിച്ച് കന്നഡ താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായ വാസുകി വൈഭവ് പങ്കുവച്ച കുറിപ്പാണ് വൈറലാക്കുന്നത്.

ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് വാസുകി ഫഹദിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘എന്റെ ഏറ്റവും പുതിയ ആരാധനാപാത്രത്തിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ സാധിച്ചു. ലാളിത്യവും ദയയുമുള്ള ഒരു മനുഷ്യൻ. വളരെ പെട്ടെന്ന് തന്നെ നിങ്ങളുമായി പ്രവർത്തിക്കാൻ കാത്തിരിക്കുന്നു’ എന്നാണ് വാസുകി വൈഭവ് കുറിച്ചത്. നസ്രിയയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!