അജയകുമാര്‍ സംവിധാനം ചെയ്ത ‘ഇസാക്കിന്‍റെ ഇതിഹാസം’ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ്

 

ഉമാമഹേശ്വരി ക്രിയേഷന്‍റെ ബാനറില്‍ അയ്യപ്പന്‍ ആര്‍. നിര്‍മിച്ച് ആര്‍.കെ. അജയകുമാര്‍ സംവിധാനം ചെയ്ത ഇസാക്കിന്‍റെ ഇതിഹാസം എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയുന്നു. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെകെഎച്ച്. ഹോൾഡിങ്സിന്‍റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ മലയാളം സ്ട്രീമിങ് പ്ലാറ്റ്ഫോമായ Neestream-ലൂടെയാണ് പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നത്. ഒരു മലയോര ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ ഫാദര്‍ ഇസാക്ക് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ എത്തുന്നത് സിദ്ദീഖ് ആണ്.

വൈദികന്‍ എന്ന നിലയില്‍ ഒരു വ്യക്തിക്ക് സമൂഹത്തിനും വിശ്വാസികളാക്കും എന്തെല്ലാം ചെയ്യുവാന്‍ കഴിയും എന്നതിന്‍റെ വലിയ ഒരു ഉദാഹരണമായി മാറുന്ന ഫാദര്‍ ഇസാക്കും അവിടെയുള്ള സംഭവങ്ങളുമാണ് പ്രമേയം ആയി എത്തുന്നത്. തികച്ചും ഒരു കുടുംബ ചിത്രമായി അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ സിദിഖിനെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ആയ കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, സാജു നവോദയ ,അശോകന്‍,ശ്രീജിത്ത് രവി,കോട്ടയം പ്രദീപ്, ഭഗത് മാനുവല്‍, നെല്‍സണ്‍ ,നസീര്‍ സംക്രാന്തി ,അബു സലിം,ബാബു അന്നൂര്‍ ,അഞ്ജലി നായര്‍.അംബികാമോഹന്‍,സോനാ ഹൈഡന്‍ ,പൗളി മട്ടാഞ്ചേരി,ആര്യ,ഗീത വിജയന്‍ തുടങ്ങിയവര്‍ ചിത്രത്തിൽ അഭിനയിക്കുന്നു.

ചിത്രത്തിന്‍റെ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുഭാഷ് കൂട്ടിക്കലും ആര്‍ കെ അജയകുമാറും ചേര്‍ന്നാണ്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ,ആപ്പിള്‍ സ്റ്റോര്‍, റോകൂ ടി വി , തുടങ്ങിയവയില്‍ നീ സ്ട്രീം ഇപ്പോള്‍ ലഭിക്കുന്നതാണ്. കൂടാതെ Neestream വെബ്സൈറ്റ് വഴിയും ഈ ചിത്രം കാണാന്‍ കഴിയും,

ലൈവ് ടീവി, മൂവീസ്, ഒറിജിനൽസ് എന്നിവയുമായി നീ സ്ട്രീം മലയാളത്തിലെ ആദ്യത്തെ ഒടിടി പ്ലാറ്റ്ഫോം ആയി മാറിയിരിക്കുകയാണ്. വരും മാസങ്ങളില്‍ കൂടുതല്‍ ചിത്രങ്ങള്‍ Neestream വഴി മലയാളി പ്രേക്ഷകരിലേക്ക് ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!