ഡോ. ഷിനു ശ്യാമളൻ ഇനി ചലച്ചിത്രത്തിലേക്ക്

 

ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും നർത്തകിയുമായ ഡോ. ഷിനു ശ്യാമളൻ ഇനി സിനിമയിലേക്ക്. ‘സ്വപ്നസുന്ദരി’ എന്ന സിനിമയിലൂടെ നായികയായാണ് തുടക്കം കുറിക്കുന്നത്. പ്രണയത്തിനും ആക്‌ഷനും പ്രധാന്യമുള്ള ചിത്രം കെ.ജെ ഫിലിപ്പ് സംവിധാനം ചെയ്യുകയാണ്. സിനിമയിൽ നായികമാരിൽ ഒരാളായി ‘ജമന്തി’ എന്ന കഥാപാത്രമായാണ് ഷിനു എത്തുന്നത്.

അൽഫോൻസാ വിഷ്വൽ മീഡിയയുടെ ബാനറിൽ സാജു സി. ജോർജ് ആണ് സിനിമയുടെ നിർമ്മാണം. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലിയും പ്രൊഡക്‌ഷൻ കൺട്രോളർ ഷാൻസി സലാമുമാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!