‘ചിലരുടെ’ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങണമെന്നാണ് എന്നോട് പറഞ്ഞിരുന്നത്. നല്ല പ്രൊജക്ടുകൾ ലഭിക്കാൻ ഇതു മാത്രമാണൊരു വഴി… ഫാത്തിമ സന

 

മൂന്നാം വയസിൽ നേരിട്ട ലൈംഗിക അതിക്രമം വെളിപ്പടുത്തി ദംഗൽ താരം ഫാത്തിമ സന ഷെയ്ക്ക് എത്തിയിരിക്കുന്നു. സിനിമാരംഗത്തെ ലിംഗപരമായ വേർതിരിവിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴായിരുന്നു കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവം താരം പുറത്ത് പറയുന്നത്. കരിയറിന്റെ തുടക്കക്കാലത്ത് കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുകയുണ്ടായി.

“മൂന്നാം വയസിലാണ് ആദ്യമായി ഞാൻ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത്. ലൈംഗിക അതിക്രമത്തെ ഒരു കളങ്കമായി കരുതുന്നതിനാൽ പല സ്ത്രീകളും ഇക്കാര്യങ്ങൾ തുറന്നു പറയാൻ മടിക്കും. ഇതിനെക്കുറിച്ചൊന്നും സംസാരിക്കുന്നത്, ആളുകൾ എന്തു വിചാരിക്കും എന്നൊക്കെയാണ് പണ്ട് പറയാറുള്ളത്. പക്ഷേ, ഇപ്പോൾ ആളുകൾ മാറി ചിന്തിക്കുന്നുണ്ട്,” ഫാത്തിമ പറഞ്ഞു.

കരിയറിന്റെ തുടക്കത്തിൽ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവവും താരം പറയുന്നു. “എനിക്ക് കാസ്റ്റിങ് കൗച്ചിനെ നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയിൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ ‘ചിലരുടെ’ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങണമെന്നാണ് എന്നോട് പറഞ്ഞിരുന്നത്. നല്ല പ്രൊജക്ടുകൾ ലഭിക്കാൻ ഇതു മാത്രമാണൊരു വഴി എന്ന രീതിയിലാണ് എന്നെ സമീപിച്ചിരുന്നത്. അതിനു വഴങ്ങാത്തതിനാൽ നിരവധി പ്രൊജക്ടുകൾ എനിക്ക് നഷ്ടപ്പെട്ടു,” ഫാത്തിമ സന പറയുന്നു.

കമലഹാസൻ ചിത്രം ചാച്ചി 420 എന്ന സിനിമയിലൂടെയാണ് ബാലതാരമായാണ് ഫാത്തിമ സന അരങ്ങേറ്റം കുറിക്കുന്നത്. ആമിർ ഖാൻ ചിത്രമായ ദംഗലിലൂടെ നായികയായി അഭിനയിച്ച ഫാത്തിമ തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിലും സുപ്രധാന വേഷത്തിലെത്തി. അനുരാഗ് ബാസുവിന്റെ ലുഡോ ആണ് ഫാത്തിമയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം എന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!