ബോളിവുഡ് താരം ഊർമിള മാംതോഡ്കർ ശിവസേനയുടെ പ്രതിനിധിയായി മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക്

 

മുംബൈ : ബോളിവുഡ് നടി ഊർമിള മാംതോഡ്കർ ശിവസേനയുടെ പ്രതിനിധിയായി മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് എത്തുന്നു. ബി.ജെ.പി. വിട്ടുവന്ന മുൻമന്ത്രി ഏക്‌നാഥ് ഖഡ്‌സെയെയും കർഷകനേതാവ് രാജു ഷെട്ടിയെയും എൻ.സി.പി. നിർദ്ദേശിച്ചിരിക്കുകയാണ്.

കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിൽ ചേർന്ന ഊർമിള മുംബൈ നോർത്ത് മണ്ഡലത്തിലാണ് മത്സരിക്കുകയുണ്ടായത് . ബി.ജെ.പി.യുടെ ഗോപാൽ ഷെട്ടിയോട് തോറ്റതിനുപിന്നാലെ അവർ സജീവരാഷ്ട്രീയത്തിൽ നിന്ന് പിന്മാറുകയുണ്ടായിരുന്നു.

ശിവസേനാനേതൃത്വവും നടി കങ്കണ റണൗട്ടും തമ്മിലുള്ള വാക്‌പോരിൽ സംസ്ഥാനസർക്കാരിന് പിന്തുണയുമായെത്തിയതാണ് ഊർമിളയെ ശിവസേനയുമായി അടുപ്പിച്ചത് . രതിചിത്ര നായികയെന്നുവിളിച്ചാണ് ഊർമിളയെ കങ്കണ പരിഹസിച്ചത് . ഇതോടെ ശിവസേനാനേതൃത്വം ഊർമിളയ്ക്കുവേണ്ടി രംഗത്ത് വരികയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!