ആദില്‍ ഹുസൈന്‍ ചിത്രത്തില്‍ നിമിഷയും ലെനയും ഒന്നിക്കുന്നു…!

 

ബോളിവുഡ് താരം ആദില്‍ ഹുസൈനും ബ്രിട്ടീഷ് താരം അന്റോണിയോ അകീലും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍’. ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി നടി നിമിഷ സജയനും ലെനയും പ്രധാന വേഷത്തിൽ എത്താനൊരുങ്ങുന്നു. നഥാലിയ ശ്യാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

അനധികൃതമായി യു.കെയില്‍ കുടിയേറി കാണാതായ മകളെ തേടുന്ന പിതാവിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും യു.കെയില്‍ എത്തിയവരുടെ ജീവിതവും ചിത്രം പറയുകയാണ്. ആദില്‍ ഹുസൈന്റെ മകളായി നിമിഷയും രണ്ടാം ഭാര്യ ആയി ലെനയും വേഷമിടും എന്നാണ് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!