ഭര്‍ത്താവിന്റെ അകാലമരണം ഏല്‍പ്പിച്ച ആഘാതത്തിലാണ് ഇപ്പോഴും നടി നേഹ അയ്യര്‍. ഇക്കാര്യം ഒരുമാസത്തിനു ശേഷം നടിത്തന്നെ ഇന്‍സ്റാഗ്രാമിലൂടെ അറിയിക്കുകയും ചെയ്തു, ഭര്‍ത്താവു മരിച്ച ശേഷമാണു താന്‍ ഗര്‍ഭിണിയാണെന്ന വിവരം നേഹ അറിഞ്ഞത്. ഭര്‍ത്താവിന്റെ വിയോഗം തീര്‍ത്ത വേദനയില്‍ ആയിരുന്നു നേഹയുടെ ഗർഭകാലം. ഭര്‍ത്താവിന്റെ ജന്മ ദിനത്തിനായിരുന്നു നേഹ അഞ്ചാനിനു ജന്മം നല്‍കിയത്, കോടതിസമക്ഷം ബാലന് വക്കീൽ എന്ന ചിത്രത്തിലെ ബാബുവേട്ടാ എന്ന ഗാനത്തിന് നേഹ ചുവട് വച്ചിട്ടുണ്ട്.
വേര്‍പാടിന്റെ ഒന്നാം വര്‍ഷത്തില്‍ വികാര നിര്‍ഭരമായ കുറിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി
‘അവനെക്കുറിച്ചു ഇങ്ങനെ എഴുതേണ്ടി വരുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല, എന്നാല്‍ ഇത്ര നല്ല മനുഷ്യനെകുറിച്ചു ചിന്തിക്കുന്നതും പറയുന്നതും അഭിമാനമാണ്. എന്റെ ഭര്‍ത്താവു ഉറ്റ സുഹൃത്ത് സോള്‍ മേറ്റ് എന്റെ കുഞ്ഞിന്റെ അച്ഛന്, കഴിഞ്ഞ വര്‍ഷം ജനുവരി പതിനൊന്നിനാണ് ഞങ്ങളെ വിട്ടുപോയത്. ഇവന് എനിക്ക് ആരായിരുന്നു എന്നുപറയാന്‍ വാക്കുകള്‍ ഇല്ല ഞാന്‍ ഇതുവരെ കണ്ടത്തില്‍വെച്ചു ഏറ്റവും ദയാലുവായ പെരുമാറുന്ന ശുദ്ധമനസ്സിനു ഉടമ.
രസകരമായി സംസാരിക്കാന്‍ അദ്ദേഹത്തിന് ആവും എനിക്കു ചിറകുകള് തന്നു എന്നെ പറത്തി എന്റെ ഭ്രാന്തുകള്‍ക്കു കൂട്ടുനിന്നു, എന്റെ ആഗ്രഹങ്ങളെ എല്ലാം പിന്തുണച്ചുപതിനഞ്ചു വര്‍ഷം ഞങ്ങള്‍ ഒരുമിച്ചു വളര്‍ന്നു എന്നെ രാജകുമാരിയെപ്പോലെ അവന് നോക്കി, മരിക്കുന്നതുവരെ എന്നെ പ്രണയിച്ചു അദ്ദേഹത്തിന്റെ ഭാര്യാ ആവാന്‍ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ പറ്റിയതിലും ഞാന്‍ അഭിമനിക്കുന്നു’.