‘ഇത് ഒരു ചികിത്സാ രീതിയാകാം. ഇത് നമ്മെ സന്തോഷിപ്പിക്കും, അതിലുപരി കൂടുതൽ ആത്മവിശ്വാസം നൽകുകയും ചെയ്യും’… റിമി

 

ഏതൊരു കാര്യവും എളുപ്പം മനസിലാക്കാനും ചെയ്യാനും അത് വിജയത്തിലെത്തിക്കാനും തനിക്ക് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് റിമി ടോമി. പാട്ടുകാരിയെന്ന നിലയിൽ മലയാളികളിലേക്ക് കടന്നുകയറിയ റിമി, അവതാരകയും അഭിനേതാവും വ്ളോഗറും തുടങ്ങി എല്ലാ മേഖലയിലും തന്റേതായ സ്ഥാനം ഉറപ്പിക്കുകയുണ്ടായി താരം.

ആരാധകരെ അത്ഭുതപ്പെടുത്തിയ മേക്കോവറായിരുന്നു റിമി അടുത്ത കാലത്ത് നടത്തിയിരിക്കുന്നത്. ഫിറ്റ്നസിനായി തുടങ്ങിയ വ്യായാമത്തിലൂടെ ഒടുവിൽ ഭാരം കുറച്ച് മറ്റൊരു റിമിയായി മാറുകയാണ് ഉണ്ടായത്. ഇതിന്റെ രഹസ്യം വര്‍ക്കൗട്ട് മാത്രമാണെന്നും വെളിപ്പെടുത്തുകയാണ്. യൂട്യൂബ് ചാനലിലൂടെ ഇത്തരം വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി റിമി പങ്കുവയ്ക്കുകയും ചെയ്യുകയുണ്ടായി.

വ്യായാമം എത്രത്തോളം പ്രധാനമാണെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് റിമി ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ്. ‘കാഴ്‍ച സൗന്ദര്യത്തിന് മാത്രമായി നമ്മൾ വ്യായാമത്തെ കാണരുത്. കാരണം സൗന്ദര്യം എന്നതിലൊക്കെ ഉപരി പലതും നൽകാൻ വ്യായാമത്തിന് സാധിക്കും. ഇത് ഒരു ചികിത്സാ രീതിയാകാം. ഇത് നമ്മെ സന്തോഷിപ്പിക്കും, അതിലുപരി കൂടുതൽ ആത്മവിശ്വാസം നൽകുകയും ചെയ്യും’- ചിത്രത്തിനൊപ്പം റിമി കുറിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!