മലയാളത്തില്‍ അടുത്തിടെയിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘അയ്യപ്പനും കോശി’യും. സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുകയുണ്ടായത്. അയ്യപ്പന് നായരായി ബിജു മേനോനും കോശിയായി പൃഥ്വിരാജും അരങ്ങ് തകര്‍ത്ത ചിത്രത്തില്‍ ഏറെ പ്രേക്ഷ ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രമായിരുന്നു ഗൌരി നന്ദ അവതരിപ്പിച്ച കഥാപത്രമാണ് കണ്ണമ്മ.
അയ്യപ്പന് നായരുടെ തന്റേടിയായ ഭാര്യയായി ചിത്രത്തിൽ തന്നെ കണ്ണമ്മ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോഴും. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ കണ്ണയായി സായി പല്ലവി എത്തുന്നുവെന്ന വാര്‍ത്തകളാണ് ലഭിക്കുന്നത്. തെലുങ്ക് സൂപ്പര്‍ താരം പവന് കല്ല്യാണാണ് അയ്യപ്പന് നായരായി എത്തുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രമായ കോശിയായി നിതിനും എത്തും. ചിത്രത്തിന്റെ പ്രഖ്യാപന ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിതാര എന്റര്‍ടെയ്ന്‍മെന്‍സാണ് നിര്‍മ്മിക്കുന്നത്.