അച്ഛനായ സന്തോഷത്തിൽ നടൻ വിഷ്ണു ഉണ്ണികൃഷ്ണന്‍

 

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്‍ അച്ഛനായി. കുഞ്ഞ് പിറന്ന സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഷ്ണു കുറിച്ചതിങ്ങനെ- ‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’.

ഭാര്യയോട് നന്ദി പറയാനും വിഷ്ണു മറന്നിട്ടില്ല. ഒരുപാട് വേദനയിലൂടെയും സമ്മർദത്തിലൂടെയും കടന്നു പോയതിന് നന്ദി എന്നാണ് വിഷ്ണു കുറിച്ചിരിക്കുന്നത്.

കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ എന്ന സിനിമയിലൂടെയാണ് വിഷ്ണു മലയാള സിനിമയില്‍ ശ്രദ്ധേയനായി മാറിയത്. എന്റെ വീട് അപ്പൂന്‍റേം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിക്കുന്നത്. അമർ അക്ബർ അന്തോണി, ശിക്കാരി ശംഭു, വികടകുമാരൻ, ഒരു യമണ്ടൻ പ്രേമകഥ, നീയും ഞാനും, നിത്യഹരിതനായകൻ, ബിഗ് ബ്രദര്‍ തുടങ്ങിയ ചിത്രങ്ങളിലും വിഷ്ണു അഭിനയിച്ചിട്ടുണ്ട്. നടന്‍ മാത്രമല്ല, തിരക്കഥാകൃത്ത് കൂടിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!