സൂരറൈ പോട്ര് ; മലയാളം ട്രെയിലറും എത്തി….!

 

ദീപാവലി പ്രമാണിച്ച് നവംബർ 12- നു ആമസോൺ പ്രൈം ഒ ടി ടി പ്ലാറ്റ് ഫോമിൽ റിലീസിന് ഒരുങ്ങിയിരിക്കുകയാണ് സൂര്യയുടെ ‘ സൂരറൈ പോട്ര് ‘ ചിത്രം. ഇതിന്റെ മുന്നോടിയായി പുറത്തിറങ്ങിയ തമിഴ് – തെലുങ്ക് ട്രെയിലറുകൾ ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരിക്കുകയാണ്. തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടത്തിലും ആമസോൺ റീലീസ് ചെയ്യുകയാണ്. ജോളി – ഷിബു ദമ്പതികളുടെ മേൽ നോട്ടത്തിൽ മലയാളം ഡബ്ബിംഗ് പൂർത്തിയായി ട്രെയിലറും പുറത്ത് ഇറക്കുകയുണ്ടായി. നടൻ നരേനാണ് സൂര്യക്ക് മലയാളത്തിൽ ശബ്ദം നൽകിയിരിക്കുന്നത്.

കുറഞ്ഞ നിരക്കിൽ എയർ ലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെക്കാൻ സ്ഥാപകനുമായ ജി .ആർ .ഗോപിനാഥിന്റെ ആത്മ കഥയാണ് ചിത്രത്തിന് അവലംബം.സുധ കൊങ്കര സംവിധാനം ചെയ്തിരിക്കുന്ന ‘സൂരറൈ പോട്രി’ൽ അപർണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ നൽകിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. ഷിബു കാല്ലാറാണ് മലയാളത്തിൽ ഗാന രചന നിർവഹിച്ചിട്ടുള്ളത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!