ജ​യിം​സ് ബോ​ണ്ട് നായകൻ അ​ന്ത​രി​ച്ചു

 

 

ല​ണ്ട​ന്‍: ജ​യിം​സ് ബോ​ണ്ട് നാ​യ​കനും ഓ​സ്കാ​ര്‍ ജേ​താ​വു​മാ​യ ഷോ​ണ്‍ കോ​ണ​റി (90) അ​ന്ത​രി​ച്ചു. ജ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ലെ ആ​ദ്യ​കാ​ല നാ​യ​ക​ന്‍ എ​ന്ന നി​ല​യി​ലാ​ണ് കോ​ണ​റി​ ആ​ഗോ​ള പ്ര​ശ​സ്തി നേടുകയുണ്ടായി. ബ​ഹ​മാ​സി​ലു​ള്ള അ​ദ്ദേ​ഹം ഉ​റ​ക്ക​ത്തി​ലാ​ണ് മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പറയുകയുണ്ടായി. ഏ​റെ നാ​ളാ​യി വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് വി​ശ്ര​മി​ത്തി​ലാ​യി​രു​ന്നു അദ്ദേഹം കഴിഞ്ഞിരുന്നത് .

1962-1983 കാ​ല​യ​ള​വി​ല്‍ ഏ​ഴ് ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ കോ​ണ​റി നാ​യ​ക​നാ​യി എത്തി. 1987-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ദ് ​അ​ണ്‍​ട​ച്ച​ബ്ള്‍​സി​ലൂ​ടെ മി​ക​ച്ച സ​ഹ​ന​ട​നു​ള്ള ഓ​സ്കാ​ര്‍ പു​ര​സ്കാ​രം നേ​ടിയിരിക്കുന്നു. ഇ​തു​ള്‍​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളാ​ണ് കോ​ണ​റി​യെ തേ​ടി​യെ​ത്തി​യ​ത്. ര​ണ്ട് ബാ​ഫ്ത പു​ര​സ്കാ​ര​ങ്ങ​ള്‍, മൂ​ന്ന് ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് പു​ര​സ്കാ​ര​ങ്ങ​ള്‍ എ​ന്നി​വ​യും അ​ദ്ദേ​ഹം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!