ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മുട്ടി

 

കൊച്ചി: ആപ്പിൾ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 12 പ്രോ മാക്‌സ് സ്വന്തമാക്കി സൂപ്പര്‍താരം മമ്മുട്ടി എത്തിയിരിക്കുന്നു. കേരളത്തില്‍ ആദ്യമായി ആപ്പിളിന്റെ പുത്തന്‍ മോഡല്‍ ഫോൺ വാങ്ങുന്ന വ്യക്തിയെന്ന പേരും ഇനി മമ്മുക്കക്ക് സ്വന്തമാണ്. ഇന്നലെയാണ് ആപ്പിള്‍ ഐഫോണ്‍ 12 മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയിരിക്കുന്നത്. വിപണിയിലെത്തിയ ഉടനെ തന്നെ താരം പുത്തന്‍ മോഡല്‍ കൈവശപ്പെടുത്തുകായായിരുന്നു ഉണ്ടായത്. ഒക്ടോബര്‍ 13നാണ് ഐഫോണ്‍ 12 സീരിസില്‍ നാലു സീരിസുകള്‍ പുതുതായി ലോഞ്ച് ചെയുകയുണ്ടായത്.

5ജി ടെക്‌നോളജിയിലെ ആപ്പിളിന്റെ ആദ്യ സ്മാര്‍ട്ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്. ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോമാക്‌സ് എന്നീ മോഡലുകളിലാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. 1,29,900 രൂപ മുതലാണ് ഐഫോണ്‍ 12 പ്രോമാക്‌സ് ഫോണുകളുടെ വില ഉള്ളത്. ഗ്രാഫൈറ്റ്, സില്‍വര്‍, ഗോള്‍ഡ്, പസഫിക് ബ്ലൂ നിറങ്ങങ്ങളില്‍ ഐഫോണ്‍ 12 പ്രോമാക്‌സ് ലഭ്യമാണ്.

ഐഫോണ്‍ 12 പ്രോ മാക്സിന് ടെലിഫോട്ടോ ക്യാമറയുള്ള മികച്ച ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പില്‍ 65 എംഎം ഫോക്കല്‍ ലെങ്ത്തുള്ള ക്യാമറയുണ്ട്. ഇത് 2.5ഃ ഒപ്റ്റിക്കല്‍ സൂമും 5ഃ സൂം റേഞ്ചും നല്‍കുന്നു. മെച്ചപ്പെട്ട അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറയും ഈ ക്യാമറ സെറ്റപ്പില്‍ ഉള്ളതാണ്. കുറഞ്ഞ ലൈറ്റില്‍ ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ എടുക്കാനും വീഡിയോ സ്റ്റെബിലൈസേഷന്‍ മെച്ചപ്പെടുത്താനും പുതിയ ഇമേജ് സെന്‍സറുകള്‍ക്ക് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!