ഐശ്വര്യ രാജേഷ് നായികയാക്കുന്നു…!

 

അഭിനയിച്ച സിനിമകളിലെല്ലാം ശ്രദ്ധേയമായി നിൽക്കാൻ കഴിവുള്ള താരമാണ് ഐശ്വര്യ രാജേഷ്. കാക്ക മുട്ടൈ എന്ന ഒറ്റ സിനിമ മതി ഐശ്വര്യ രാജേഷിന്റെ അഭിനയപ്രതിഭ തിരിച്ചറിയുവാൻ കഴിയാൻ. ഐശ്വര്യ രാജേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലാണ്. ഇപ്പോഴിതാ ഐശ്വര്യ രാജേഷ് അഭിനയപ്രാധാന്യമുള്ള മറ്റൊരു വേഷം കൂടി ചെയ്യാൻ തയാറെടുക്കുന്നുവെന്നതാണ് ആരാധകര്‍ സന്തോഷമാകുന്ന വാര്‍ത്ത. തെലുങ്ക് സിനിമയിലാണ് ഐശ്വര്യ രാജേഷ് അഭിനയിക്കുക. സായ് ധര്‍മം തേജിന്റെ നായികാവേഷമാണ് ഐശ്വര്യ രാജേഷിന് ലഭിച്ചിരിക്കുന്നത്.

നിവേത പേതുരാജ് ചെയ്യാനിരുന്ന വേഷമാണ് ഐശ്വര്യ രാജേഷിലേക്ക് ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ഡേറ്റ് പ്രശ്‍നങ്ങളെ തുടര്‍ന്ന് നിവേത പിൻമാറുകയായിരുന്നു ഉണ്ടായത്. ദേവ് കട്ടയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോഷ്യോ പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ചിത്രം. സായ് ധര്‍മം തേജിന്റെ കാമുകിയാണ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ്. അഭിനയിക്കാൻ പ്രാധാന്യമുള്ള ചിത്രമായതിനാല്‍ ഇതിനകം തന്നെ ഐശ്വര്യ രാജേഷ് തയ്യാറെടുപ്പ് ആരംഭിച്ചു. സിനിമയുടെ വിവരങ്ങള്‍ ഉടൻ പ്രഖ്യാപിക്കുന്നതാണ്.

രമ്യാ കൃഷ്‍ണൻ ചിത്രത്തില്‍ മുഖ്യമന്ത്രിയാകും എന്നും വാര്‍ത്തകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!