തമിഴ്നാട് സിനിമാ തീയേറ്ററുകള്‍ തുറക്കുന്നു..

 

‘അണ്‍ലോക്ക് 5.0’യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ നിബന്ധനകളോടെ സിനിമാതീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും കേരളവും തമിഴ്നാടും മഹാരാഷ്ട്രയുമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും അതിനു തയാറാക്കുകയുണ്ടായില്ല. കൊറോണ വൈറസ് ഭീതി വിട്ടുമാറാത്തതുതന്നെയാണ് ഇതിനു കാരണം. ഇപ്പോഴിതാ സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് തമിഴ്നാട്. പുതിയ തീരുമാനപ്രകാരം ഈ മാസം 10 മുതലാണ് തമിഴ്നാട്ടിലെ തീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തെ തീയേറ്റര്‍ ഉടമകള്‍ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയുണ്ടായിരുന്നു.

മള്‍ട്ടിപ്ലെക്സുകളും ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്നവയും അടക്കമുള്ള തീയേറ്ററുകള്‍ പത്താം തീയ്യതി മുതല്‍ തുറക്കും. എന്നാൽ അതേസമയം പ്രവേശനം അനുവദിക്കാവുന്ന കാണികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ട്. 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ടിക്കറ്റുകള്‍ നല്‍കാനാവുക. സിനിമാ, ടെലിവിഷന്‍ പ്രോഗ്രാം ഷൂട്ടിംഗുകള്‍ പരമാവദി 150 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താം.

അതേസമയം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. തീയേറ്ററുകള്‍ക്ക് പുറമെ പാര്‍ക്കുകള്‍, ഓഡിറ്റോറിയം, മ്യൂസിയം തുടങ്ങിയവയും പത്തിന് തുറക്കുന്നതെന്നും. സ്കൂളുകളും (9, 10, 11, 12 ക്ലാസുകള്‍) കോളെജുകളും ഗവേഷണ സ്ഥാപനങ്ങളും ഈ മാസം 16 മുതല്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!