ഗ്ലാമര്‍ ചിത്രങ്ങളുമായി അനശ്വര

 

ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന പേരിൽ വന്ന അധിക്ഷേപങ്ങളെ അതേ നാണയത്തിൽ നേരിട്ട താരമാണ് അനശ്വര രാജന്‍. ഇപ്പോഴിതാ വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി അനശ്വര ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. നടിയുടെ പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്.

ഇത്തവണയും വിമർശനങ്ങളുമായി ഒരുകൂട്ടം എത്തിയിരിക്കുകയാണ്. മലയാളിപെൺകുട്ടികളുടെ സ്വഭാവത്തിനു ചേരുന്ന വസ്ത്രധാരണമല്ല താരത്തിന്റേതെന്നാണ് ആക്ഷേപം. എന്നാൽ നടിക്കു പിന്തുണയുമായും ആളുകള്‍ എത്തി. വസ്ത്രം എന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും ആ കുട്ടി അവർക്ക് ഇഷ്ടമുള്ളത് ധരിക്കട്ടേയെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം.

ചില സദാചാര ആങ്ങളമാർക്കുള്ള അടുത്ത മറുപടിയാണ് ഈ ചിത്രങ്ങളെന്നും ഇവര്‍ പറയുന്നു.ഈ സദാചാര കാവൽക്കാർക്കു മുന്നറിയിപ്പുമായി ‘യെസ് വി ഹാവ് ലെഗ്സ്’ എന്ന ഹാഷ്ടാഗിൽ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളസിനിമയിലുള്ള നിരവധിപേർ നടിക്ക് പിന്തുണയുമായി എത്തി..

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!