കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടൻ നകുല്‍ തമ്പിയുടെ ആരോഗ്യാവസ്ഥ അതിഗുരുതരമായി തുടരുന്നു. നകുലിന്റെ ബോധം ഇതുവരെ തെളിഞ്ഞിട്ടില്ല. അതേസമയം ചികിത്സയ്ക്ക് വലിയ പണം കണ്ടെത്തേണ്ട അവസ്ഥയിലുമാണ് കുടുംബം. ‘കേട്ടോ’ വഴി നകുലിന്റെ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സിനിമ താരങ്ങളായ അഹാന കൃഷ്ണകുമാര്‍, സാനിയ ഇയ്യപ്പൻ തുടങ്ങിയവര്‍ നകുലിന് വേണ്ടി സഹായം അഭ്യര്ഥിക്കുക്കയാണ്.മധുര വേലമ്മാള്‍ മെഡിക്കല്‍ ആശുപത്രിയിലാണ് നകുല്‍ തമ്പി ചികിത്സയില്‍ കഴിയുന്നത്.
കൊടൈക്കനാലില്‍ നിന്ന് തിരിച്ച് തിരുവനന്തപുരത്തേയ്ക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചിരുന്നത്. ജനുവരി അഞ്ചിനായിരുന്നു അപകടം. നകുലും ആദിത്യ എന്ന സുഹൃത്തും സഞ്ചരിച്ച കാര്‍ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പതിനെട്ടാംപടി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നകുല്‍ നൃത്തത്തിലൂടെയാണ് കലാരംഗത്ത് സജീവമായത്.