ചിരുവിന്റെ മകൻ ചിന്റു

 

നടി മേഘ്‌ന രാജിനും അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും ആദ്യത്തെ കണ്‍മണിയായി മകന്‍ ജനിച്ച വാര്‍ത്ത വലിയ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. കുഞ്ഞിന്റെയും കുഞ്ഞിനെ കാണാന്‍ പ്രശസ്തര്‍ ആശുപത്രിയിലെത്തിയതിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയ വൻ തരംഗമായിരുന്നു. ഇപ്പോഴിതാ, പ്രസവ ശേഷം അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിന്നു തിരികെ വീട്ടില്‍ എത്തിയതിന്റെ വിശേഷങ്ങളാണ് കാണാൻ കഴിയുന്നത്.

ഇപ്പോഴിതാ, തങ്ങളുടെ ജീവിതത്തിലെ കുഞ്ഞതിഥിയുടെ ചെല്ലപ്പേര് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മേഘ്‌നയുടെ പിതാവ് സുന്ദര്‍ രാജ്. ചിരുവിന്റെ പുനര്‍ജന്മമായാണ് എല്ലാവരും കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്. മകന്‍ ജനിച്ചുവെന്നറിഞ്ഞപ്പോള്‍ എല്ലാവരും സന്തോഷത്തിലായിരുന്നു. ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് എത്തിയിരിക്കുകയാണ് മേഘ്നയും കുഞ്ഞും. കുഞ്ഞിന്റെ ജനനത്തോടെ കുടുംബത്തിലുള്ളവരുടെയെല്ലാം ദൈവവിശ്വാസം കൂടിയെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തിലെല്ലാവരേയും സന്തോഷിപ്പിച്ചാണ് കുഞ്ഞതിഥി എത്തിയിട്ടുള്ളത്. ചിന്റുവെന്നാണ് അവനെ ഞങ്ങള്‍ വിളിക്കുന്നത്. ചിരുവിന്റെ മകന്‍ ചിന്റു. അവന്റെ വരവില്‍ എല്ലാവരും ത്രില്ലിലാണെന്നും അദ്ദേഹം പറയുന്നു. എല്ലാവരേയും ഉള്‍പ്പെടുത്തി കുഞ്ഞതിഥിയുടെ പേരിടല്‍ ചടങ്ങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആചാരപ്രകാരമുള്ള രീതിയിലായാരിക്കും ചടങ്ങുകള്‍ നടത്തുന്നത്. ആ ചടങ്ങില്‍ വെച്ച് അവന്റെ പേര് പുറത്തുവിടുമെന്നും സുന്ദര്‍രാജ് പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!