ലഹരിമരുന്ന് കേസ്; അറസ്റ്റു തടയാൻ നടി ദീപിക പദുക്കോണിന്റെ മാനേജർ മുൻകൂർ ജാമ്യാപേക്ഷ നൽകി

 

മുംബൈ: ലഹരി മരുന്ന് കേസിൽ അറസ്റ്റു തടയാൻ നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മാ പ്രകാശ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നു. വീട്ടിൽ നടന്ന റെയ്ഡിൽ മയക്കുമരുന്ന് കണ്ടെത്തുകയും ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വീണ്ടും സമൻസ് അയയ്ക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കരിഷ്മ പ്രകാശ് കോടതിയെ സമീപിക്കുകയുണ്ടായത്. ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് .

കരിഷ്മയുടെ വെർസോവയിലുള്ള വീട്ടിൽ ചൊവ്വാഴ്ച എൻ.സി.ബി. റെയ്ഡ് നടത്തുകയുണ്ടായിരുന്നു. 1.7 ഗ്രാം ചരസ്സും കുപ്പി കഞ്ചാവ് എണ്ണയും ഇവിടെനിന്ന് കണ്ടെടുത്തിരുന്നു . ഇതിൽ ഒരു കുപ്പി കാലിയായിരുന്നു. ഒന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നിലയിലും. എൻ.സി.ബി. സംഘം തിരച്ചിൽ നടത്തുമ്പോൾ കരിഷ്മ വീട്ടിൽ ഇല്ലായിരുന്നു. അടുത്ത ദിവസം എൻ.സി.ബി. ഓഫീസിൽ എത്തണമെന്നാവശ്യപ്പെട്ട് വീട്ടിൽ സമൻസ് പതിച്ചെങ്കിലും അവർ എത്തിയില്ല. രണ്ടാമതും സമൻസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് അവർ കോടതിയെ സമീപിക്കുകയുണ്ടായത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!