‘കുറ്റവും ശിക്ഷയും’ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് എത്തി…

 

ആസിഫ് അലി നായകനാവുന്ന രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുന്നു. ആസിഫ് അലി, സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ എന്നിവരുടെ മുഖങ്ങളും ബോള്‍ഡ് അക്ഷരങ്ങളില്‍ എഴുതിയ ഒരു വാക്യവുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നൽകിയിരിക്കുന്നത്. ‘Man gets used to everything, The Scoundrel’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

ജനുവരി 26ന് ചിത്രീകരണം തുടങ്ങിയ ചിത്രം ഒരു പൊലീസ് ത്രില്ലര്‍ ആണ്. കേരളത്തിലും രാജസ്ഥാനിലുമായിട്ടായിരുന്നു ചിത്രീകരണം നടന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്‍റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

 

ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് അജിത്ത് കുമാര്‍ ബി. സംഗീതം ഡോണ്‍ വിന്‍സെന്‍റ്. അസോസിയേറ്റ് ഡയറക്ടര്‍ കെ രാജേഷ്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!