‘സ്ത്രീകളുടെ ജോലി വീട്ടുകാര്യങ്ങൾ നോക്കുകയാണ്… മുകേഷ് ഖന്ന

 

ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുന്നതിന് ഉത്തരവാദികൾ സ്ത്രീകൾ തന്നെയാണെന്ന് വിവാദപരമായ പരാമർശവുമായി നടൻ മുകേഷ് ഖന്ന രംഗത്ത് എത്തിയിരിക്കുന്നു. ഫിലിമി ചർച്ചയ്ക്കായി നൽകിയ ഒരു അഭിമുഖത്തിലാണ് മീ ടൂ മൂവ്മെന്‍റിനെതിരെ ഖന്നയുടെ പ്രസ്താവന നടത്തിയിരിക്കുന്നത്.

‘സ്ത്രീകളുടെ ജോലി വീട്ടുകാര്യങ്ങൾ നോക്കുകയാണ്. പുറത്തിറങ്ങി ജോലി ചെയ്യാൻ ആരംഭിച്ചതോടെയാണ് ‘മീ ടൂ’ പ്രശ്നങ്ങൾ തുടങ്ങിയത്. പുരുഷൻ എന്ത് ചെയ്യുന്നോ അത് ഞാനും ചെയ്യും എന്ന് കരുതി തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പുരുഷൻ പുരുഷനാണ്.. സ്ത്രീ സ്ത്രീയും’ എന്ന രീതിയിൽ ആയിരുന്നു വാക്കുകൾ. ഈ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് മുകേഷിനെതിരെ ആളുകൾ രംഗത്തെത്തിയത്. നടനെതിരെ സോഷ്യല്‍ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!