യുവനടിമാരായ ദിവ്യ പ്രഭയും നിമിഷ സജയനും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരിക്കുന്നു. ഷജീർ ബഷീർ എടുത്ത ചിത്രങ്ങളിൽ വേറിട്ട ലുക്കുകളിലാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. തമാശ, പ്രതി പൂവൻകോഴി, ടേക്ക് ഓഫ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ താരമാണ് ദിവ്യ പ്രഭ. ഫഹദ് ഫാസിൽ ചിത്രം മാലിക്കിലും പ്രധാനവേഷത്തിൽ ദിവ്യ പ്രഭ എത്തിയിരുന്നു.
കൈനിറയെ ചിത്രങ്ങളാണ് നിമിഷയുടേതായി റിലീസിനൊരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന നായാട്ട് ആണ് നിമിഷയുടെ പ്രധാന റിലീസ് ചിത്രം.