ഒരുകാലത്തു സിനിമയിൽ സജീവമായിരുന്നപ്പോഴും പിന്നീട് തന്റെ രണ്ടാം വരവിലും പ്രേക്ഷകരെ ഒരുപോലെ വിസ്മയിപ്പിച്ച നടിയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാർ മഞ്ജു വാര്യര്‍. മഞ്ജുവിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ പലപ്പോഴും തരംഗമാകാറുണ്ട്. പുതിയ ലുക്കിലുള്ള മഞ്ജു വാര്യരുടെ ഫോട്ടോയാണ് ആരാധകര്‍ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു മാധ്യമത്തിനു വേണ്ടി എടുത്ത ഫോട്ടോയാണ് മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
സാധാരണ നാടൻ ലുക്കില്‍ പൊതുവേദികളില്‍ വരാറുള്ള മഞ്ജു വാര്യര്‍ വേറിട്ട ലുക്കില്‍ എത്തിയത് ആരാധകരെ അമ്പരിപ്പിച്ചിട്ടുണ്ട്. എല്ലാവര്ക്കും പ്രചോദനം നല്കുന്ന താരമാണ് മഞ്ജു വാര്യര്‍ എന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച നായികയെന്നും ആരാധകര്‍ പറയുന്നു.