‘എല്ലാത്തിനും നന്ദി! നീ നമുക്ക് വേണ്ടി ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങൾക്കും….പിറന്നാൾ ദിനത്തിൽ ഐശ്വര്യ റായിക്ക് നന്ദി പറഞ്ഞ് അഭിഷേക്

 

ഇന്ത്യൻ സൗന്ദര്യറാണി ഐശ്വര്യ റായിയുടെ 47ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. കുടുംബത്തിനൊപ്പമായിരുന്നു ഇത്തവണ ഐശ്വര്യയുടെ ജന്മദിനാഘോഷം നടന്നത്. നിരവധി താരങ്ങളും ആരാധകരും താരസുന്ദരിക്ക് ആശംസകൾ നേർന്ന് രംഗത്ത് വന്നിരുന്നു.

ഭർത്താവും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചൻ ഐശ്വര്യക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. ‘ജന്മദിനാശംസകൾ പ്രിയ ഭാര്യേ. എല്ലാത്തിനും നന്ദി! നീ നമുക്ക് വേണ്ടി ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങൾക്കും. നീ എപ്പോഴും പുഞ്ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യട്ടെ. ഞങ്ങൾ നിന്നെ നിത്യമായി സ്നേഹിക്കുന്നു. ’-അഭിഷേക് കുറിക്കുകയുണ്ടായി.

1973 നവംബർ ഒന്നിനാണ് ഐശ്വര്യയുടെ ജനനം. മോഡലിങ്ങിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. 1994 ൽ ലോകസുന്ദരി പട്ടം നേടിയതോടെയാണ് ഐശ്വര്യ ലോക പ്രശസ്തയാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!