“ഇത് ലൈക്ക് ചെയ്യാതെ പോണോരെയെല്ലാം രാത്രി കോക്കാച്ചി പിടിക്കണേ” … ചിത്രവുമായി താരം

 

അവതാരകയുടെ വേഷത്തിൽ ശ്രീത്വമുള്ള മുഖവുമായി മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച താരമാണ് അശ്വതി ശ്രീകാന്ത്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് തരംഗമായിരിക്കുന്നത്.

ഇരുട്ടത്ത് നില്‍ക്കുന്ന തന്റെ ചിത്രമാണ് അശ്വതി ആരാധകർക്ക് മുന്നിൽ പങ്കുവെച്ചിരിക്കുന്നത്. തൊട്ടടുത്തായി ഒരു പ്രേതവും ഇരിക്കുന്നുണ്ട്. ഈ ചിത്രത്തിന് അശ്വതി നല്‍കിയ ക്യാപ്ഷനാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

”ഇത് ലൈക്ക് ചെയ്യാതെ പോണോരെയെല്ലാം രാത്രി കോക്കാച്ചി പിടിക്കണേ” എന്നാണ് ചിത്രത്തിന് അശ്വതി ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകരും നല്‍കിയിരിക്കുന്നത്. ഇതിലേതാ കോക്കാച്ചി എന്നാണ് ചിലര്‍ ചോദിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!