‘സിനിമയിൽ അഭിനയിക്കാൻ മോഹമുണ്ടെങ്കിലും ചാൻസ് തേടിയലഞ്ഞിട്ട് കാര്യമില്ലെന്ന് പിന്നീട് മനസ്സിലായി… ഹരീഷ്

 

ഹാസ്യതാരമായി മലയാള ചലച്ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ഹരീഷ് കണാരൻ. ഇപ്പോളിതാ സിനിമയിൽ മുഖം കാണിക്കാൻ പരിശ്രമിച്ച ആദ്യകാലത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഹരീഷ്.

ഹരീഷിന്റെ വാക്കുകൾ;-

ചാൻസ് ലഭിക്കാതെയായപ്പോൾ സീരിയൽ രക്ഷിക്കും എന്ന് കരുതി, മധുമോഹന്റെ സ്നേഹസീമ എന്ന സീരിയലിൽ സെറ്റിൽപ്പോയി ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്. ഒടുവിൽ സൂര്യ ടി.വി.യിലെ കൂട്ടിക്കൽ ജയചന്ദ്രന്റെ കോമഡി ടൈം എന്ന പരിപാടിയിലൂടെയാണ് ആദ്യമായി ചാനലിൽ മുഖംകാണിക്കുന്നത്.

സിനിമയിൽ അഭിനയിക്കാൻ മോഹമുണ്ടെങ്കിലും ചാൻസ് തേടിയലഞ്ഞിട്ട് കാര്യമില്ലെന്ന് പിന്നീട് മനസ്സിലായിരുന്നു. കാരണം ഒരാൾ അഭിനയമോഹവുമായി സമീപിക്കുമ്പോൾ അയാൾ എന്തൊക്കെ ചെയ്യും എന്ന് സംവിധായകന് അറിയില്ല. കോടികൾ മുടക്കി ഒരു സിനിമ ചെയ്യുമ്പോൾ അത്തരക്കാരെവെച്ച് പരീക്ഷണം നടത്താൻ ആരും തയ്യാറാകില്ല. ഇത്രയും കാലംകൊണ്ട്, ചാനൽ പരിപാടിയിലൂടെ വ്യത്യസ്ത കഥാപാത്രങ്ങൾ ഞങ്ങൾക്ക് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകണ്ടാണ് ഇന്ന് ഞങ്ങൾക്ക് അഭിനയിക്കാനുള്ള അവസരം വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!