ചാക്കോച്ചന്റെ ജന്മദിനത്തിൽ സമ്മാനമായി രണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ

 

43-ാം ജന്മദിനമാഘോഷിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ‘ചോക്ലേറ്റ് ഹീറോ’ കുഞ്ചാക്കോ ബോബൻ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ‌ നേർന്നുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഈ പിറന്നാൾ ദിനത്തിൽ തന്റെ രണ്ട് ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. നിഴൽ, മോഹൻകുമാർ ഫാൻസ് എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

ജിസ് ജോയ് ആണ് മോഹൻകുമാർ ഫാൻസ് സംവിധാനം ചെയ്യുന്നത്. പുതുമുഖം അനാർക്കലി നാസറാണ് ചിത്രത്തിലെ നായിക. ബോബി സഞ്ജയും ജിസ് ജോയും ചേർന്നാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നത്. ബാഹുൽ രമേശാണ് ഛായാ​ഗ്രഹണം. കൃഷ്ണകുമാർ, ശ്രീനിവാസൻ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ബേസിൽ ജോസഫ്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ ആയി എത്തുന്നത്.

എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നിഴൽ’. നയൻതാരയാണ് ചിത്രത്തിൽ ചാക്കോച്ചന്റെ നായികയായെത്തുന്നത്. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം കുടിയാണ് നിഴൽ.


എസ്. സഞ്ജീവാണ് ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ദീപക് ഡി മേനോൻ ഛായാ​ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുൺ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി- ടൈറ്റിൽ ഡിസൈൻ, മേക്കപ്പ്- റോണക്‌സ് സേവ്യർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!