ബിഗ് ബോസ്സില്‍ വൻ വെളിപ്പെടുത്തലുമായി ദയ അശ്വതി

റിയാലിറ്റി ഷോയായ ബിഗ് ബോസ് ഇപ്പോൾ നല്ല രീതിയിൽ പുരോഗമിക്കുകയാണ്. ഓരോ ആഴ്‍ചയിലെയും എവിക്ഷൻ ഘട്ടവും ടാസ്‍കുകളുമാണ് ബിഗ് ബോസ്സിന്റെ ആകര്‍ഷണങ്ങള്‍. അതിനിടയില്‍ വൻ വെളിപ്പെടുത്തലുകളും ബിഗ് ബോസ്സില്‍ ഉണ്ടാകാറുണ്ട് . ഇന്നത്തെ ഭാഗത്ത് എവിക്ഷനില്‍ ദയ അശ്വതിയാണ് പ്രദീപ് ചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. വളരെ അടുത്ത പരിചയമുണ്ടായിട്ടും അറിയില്ലെന്ന് നടിച്ചതാണ് പ്രദീപ് ചന്ദ്രനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് എത്താൻ പ്രേരിപ്പിച്ചത് എന്നും ദയ അശ്വതി പറയുന്നു.

വൈല്‍ഡ് കാര്‍ഡ് എൻട്രി വഴിയായിരുന്നു ദയ അശ്വതി ബിഗ് ബോസ്സില്‍ എത്തിയത്. പുതുതായി എത്തിയ ദയ അശ്വതിക്ക് എവിക്ഷനില്‍ പങ്കെടുക്കാൻ ഇന്നാണ് അവസരം കിട്ടിയത്. പ്രദീപ് ചന്ദ്രനെയും പാഷാണം ഷാജിയെയുമാണ് ദയ അശ്വതി നാമനിര്‍ദ്ദേശം ചെയ്‍തത്. പ്രദീപ് ചന്ദ്രനെ വളരെ മുമ്പേ തനിക്ക് അറിയാം എന്ന് ദയ അശ്വതി പറഞ്ഞു. ഇരുപത്തിയഞ്ച് വയസ്സു മുതല്‍ പ്രദീപേട്ടനെ അറിയാം. അന്ന് ഞാൻ കോട്ടയത്ത് കമ്പ്യൂട്ടര്‍ കോഴ്‍സ് പഠിക്കുകയാണ്.ഫോട്ടോഷോപ്പ്, പെയിന്റിംഗ് അങ്ങനെയുള്ളതൊക്കെ പഠിക്കുകയായിരുന്നു. അന്ന് ഞാൻ ചങ്ങനാശ്ശേരിയില്‍ ഒരു വീട്ടു ജോലിക്ക് പോയിട്ടുണ്ടായിരുന്നു. അങ്ങനെ ഞാൻ അവിടെവെച്ച് പ്രദീപേട്ടനെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നു.

പരിചയപ്പെട്ട് ഒരു വര്‍ഷത്തോളം ഞാനും പ്രദീപേട്ടനും ഫോണ്‍ ചെയ്‍തു സംസാരിച്ചു. എന്നെ തിരുവനന്തപുരത്തേയ്‍ക്ക് വിളിച്ചുവരുത്തി. കണ്ട സമയത്ത് എന്റെ സൌന്ദര്യക്കുറവ് കൊണ്ടോ, എന്നിലെ പൈസയുടെ കുറവ് കൊണ്ടോ അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ കുറവു കൊണ്ടോ എന്തുകൊണ്ടോ അറിയില്ല, ഞാൻ വലിയൊരു നടനാണ്, എന്റെയടുത്ത് നില്‍ക്കാൻ പോലും പറ്റില്ല, ആള്‍ക്കാര്‍ പലതും പറഞ്ഞുണ്ടാക്കും എന്ന് പറഞ്ഞു. അതിലേറെ എനിക്ക് സങ്കടമുണ്ട്. അതിലുപരി ഞാൻ ഇവിടെ വന്നിട്ട് എന്നെ അറിയും എന്നതുപോലും കാണിക്കാതെ, രണ്ട് ആറ്റം ബോംബ് ആണ് ഇവിടെ വന്നത് എന്ന് മറ്റുള്ളവരോട് പെര്‍മിഷൻ എടുത്തിട്ട് സംസാരിച്ച വ്യക്തിയാണ് പ്രദീപേട്ടൻ. സത്യം പറഞ്ഞാല്‍ ഇക്കാര്യം എന്റെ മനസ്സില്‍ പുതച്ചുമൂടാം എന്ന് വിചാരിച്ചിട്ടാണ് ഞാൻ ഇരുന്നത്. ഇന്നലെ ലാലേട്ടൻ വന്ന ഷോയില്‍ പ്രദീപേട്ടൻ ഇങ്ങനെ പറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍, പ്രദീപേട്ടൻ ജാമ്യമെടുത്തതാണ് എന്ന് കരുതി എന്റെ പിടുത്തംവിട്ടിട്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. പ്രദീപേട്ടനെ പരിചയമുണ്ട് എന്ന് ഞാൻ പറഞ്ഞത്.

ബിഗ് ബോസില്‍ വരാൻ ഒട്ടും യോഗ്യതയില്ലാത്തയാളാണ്. ഒരു സുഹൃത്ത് ഉണ്ട് എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പോലും യോഗ്യത ഇല്ലാത്ത മനുഷ്യൻ ആണ് എന്ന് ഞാൻ വേണമെങ്കില്‍ പറയും- ദയ അശ്വതി പറഞ്ഞു.

സ്റ്റേജില്‍ ഞാൻ എന്റെ കഷ്‍ടപ്പാടുകള്‍ പറഞ്ഞപ്പോള്‍ പാഷാണം ഷാജിയേട്ടൻ ഉറക്കം വന്നതുപോലെ ആംഗ്യം കാണിച്ചു. ക്യാമറയില്‍ നോക്കിയാല്‍ കാണാം. മറ്റുള്ളവരുടെ കാര്യം, കഷ്‍ടപ്പാടുകള്‍ കേള്‍ക്കാതെ, സ്വന്തം കാര്യം മാത്രം നോക്കുന്നയാളായിട്ടാണ് പാഷാണം ഷാജിയേട്ടനെ എനിക്ക് തോന്നിയത്- ദയ അശ്വതി പറയുന്നു. ബിഗ് ബോസ്സിലെ ഏറ്റവും ഇഷ്‍ടമുള്ള ഒരാളെയും ഇഷ്‍ടമല്ലാത്ത ഒരാളെയും കുറിച്ച് പറയാൻ മോഹൻലാല്‍ ആവശ്യപ്പെട്ടപ്പോള്‍ ഇഷ്‍ടമുള്ള ആളായി രജിത് കുമാറിനെയും ഇഷ്‍ടമില്ലാത്ത ആളായി പ്രദീപ് ചന്ദ്രനെയും ആയിരുന്നു ദയ അശ്വതി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!