വ്യാജ വർത്തക്കെതിരെ നടി മല്ലിക സുകുമാരൻ

 

വ്യാജ വർത്തക്കെതിരെ നടി മല്ലിക സുകുമാരൻ രംഗത്ത് എത്തിയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നടി മല്ലിക സുകുമാരൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തയുണ്ടായിരുന്നു. ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി . വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും ഉടൻ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മല്ലിക സുകുമാരൻ തിരുവനന്തപുരം കോർപറേഷന് കീഴിലുള്ള വലിയ വിള വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആകുമെന്നായിരുന്നു പ്രചരണം ഉണ്ടായത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!