നെപ്പോട്ടിസം ചർച്ചയാക്കാനുള്ള സ്ഥലമല്ല ഇത്; സൽമാൻ ഖാൻ

 

സൽമാൻ ഖാൻ അവതാരകനായ എത്തുന്ന ബിഗ് ബോസിലും സ്വജനപക്ഷപാതം ചർച്ചയിൽ എത്തിയിരിക്കുന്നു. ബിഗ് ബോസ് വീട്ടിലെ അന്തേവാസികളായ രാഹുൽ വൈദ്യ, ജാൻ കുമാർ എന്നിവർ തമ്മിലുണ്ടായ വഴക്കാണ് ഇത്തരമൊരു ചർച്ചയ്ക്ക് വഴിതെളിച്ചിരിക്കുന്നത് . പ്രശസ്ത ഗായകൻ കുമാർ സാനുവിന്റെ മകനാണ് ജാൻ കുമാർ.

നെപ്പോട്ടിസത്തെ താൻ വെറുക്കുന്നു. ബിഗ് ബോസ് ഷോയിൽ ജാൻ എത്തിയത് കുമാർ സാനുവിന്റെ മകൻ ആയതുകൊണ്ടാണെന്നുമായിരുന്നു രാഹുൽ പറയുകയുണ്ടായി.

ഇത് കേട്ട സൽമാൻ മറുപടിയായി “എനിക്ക് വേണ്ടി എന്റെ പിതാവ് എന്തെങ്കിലും ചെയ്താൽ അത് സ്വജനപക്ഷപാതമാകുമോ” എന്ന് രാഹുൽ വൈദ്യയോട് ചോദിച്ചു . ഇതിന് പിന്നാലെ, പിതാവ് കുമാർ സാനു എത്ര സ്ഥലങ്ങളിൽ നിങ്ങൾക്ക് വേണ്ടി സംസാരിച്ചു എന്ന് ജാൻ കുമാറിനോടും സൽമാൻ ഖാൻ ചോദിച്ചു. എവിടേയും ഇല്ല എന്നായിരുന്നു ജാൻ കുമാറിന്റെ മറുപടി വന്നത്.

നെപ്പോട്ടിസം ചർച്ചയാക്കാനുള്ള സ്ഥലമല്ല ഇതെന്ന് രാഹുൽ വൈദ്യയ്ക്ക് സൽമാൻ താക്കീതും നൽകുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!