സിനിമയുടെ ഷൂട്ടിംഗിനിടെ ഗ്ലാമര്‍താരം നമിത കിണറ്റില്‍ വീണു

 

ബൗ വൗ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഗ്ലാമര്‍താരം നമിത കിണറ്റില്‍ വീണു. ഇന്നലെ രാവിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് സംഭവം നടന്നത്. കിണറ്റിനു സമീപത്തു വച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കൈയിലിരുന്ന മൊബൈല്‍ വഴുതി താഴേക്കു വീണു എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

ഇത് എത്തിപ്പിടിക്കുന്നതിനിടെയാണ് നമിത 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. ഇതു കണ്ടുനിന്ന ടെക്നീഷ്യന്‍മാരെല്ലാം ഒരുനിമിഷം പേടിച്ചു. സംവിധായകരായ ആര്‍.എല്‍. രവി, മാത്യുസ്‌ക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് മറ്റുള്ളവര്‍ക്ക് കാര്യം മനസിലായത്.

ബൗ വൗ എന്ന സിനിമയില്‍ നമിത കിണറ്റില്‍ വീഴുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയാണ് ലൊക്കേഷന്‍. നമിത ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്കു പുറമെ മറ്റു നിരവധി ഭാഷകളിലും ചിത്രം റിലീസ് ചെയുന്നതാണ്. ചിത്രത്തിനു വേണ്ടി ചിത്രാഞ്ജലിയില്‍ കലാസംവിധായകന്‍ അനില്‍ കുമ്പഴ വിസ്മയിപ്പിക്കുന്ന ഒരു കിണറിന്റെ സെറ്റൊരുക്കിട്ടുണ്ട്.

ഒരു നായയാണ് സിനിമയിലെ നായകന്‍ ആയി വരുന്നത്. ഒരാള്‍ കിണറ്റില്‍ വീഴുകയും അവരെ പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിച്ച് നായ രക്ഷിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. സസ്പെന്‍സ് ത്രില്ലര്‍ രീതിയിലാണ് രവിയും മാത്യു സ്‌കറിയയും തിരക്കഥയൊരുക്കിയിരിക്കുന്നത്.
എസ് നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പിഎസ് ക്യഷ്ണ നിര്‍വ്വഹിക്കുന്നു. മുരുകന്‍ മന്ദിരത്തിന്റെ വരികള്‍ക്ക് റെജി മോന്‍ സംഗീതം പകരുന്നു. എഡിറ്റര്‍-അനന്തു എസ് വിജയന്‍, കല-അനില്‍ കുമ്പഴ, ആക്ഷന്‍-ഫയര്‍ കാര്‍ത്തിക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!