”അദ്ദേഹം എപ്പോഴും പാടാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് അടിമയാണ്”… താരം

 

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം സീരിയലിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരമാണ് എസ്.പി ശ്രീകുമാറും സ്‌നേഹയും. എന്നാൽ ഇപ്പോളിതാ ശ്രീകുമാറിന്റെ മനോഹരമായ പാട്ടാണ് സ്‌നേഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

”ആജ് ജാനേ കി സിദ്ദ് നാ കരോ” എന്ന ഹിന്ദി ഗാനമാണ് ശ്രീകുമാര്‍ ആലപിക്കുന്നത്. ”അദ്ദേഹം എപ്പോഴും പാടാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് അടിമയാണ്” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ആരാധകർക്ക് മുന്നിൽ പങ്കുവച്ചിരിക്കുന്നത്. പാട്ട് കലക്കി, ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല, എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!