ലൊക്കേഷനിൽ വീണ്ടും സജീവമായി ടൊവീനോ തോമസ്

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ ടൊവീനോ തോമസ് ലൊക്കേഷനിൽ വീണ്ടും സജീവമായി. ‘കാണെക്കാണെ’എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരം ഇപ്പോൾ. അഭിനേതാക്കളും അണിയറപ്രവർത്തകരും കേക്ക് മുറിച്ച് മധുരം പങ്കുവച്ചാണ് ടൊവീനോയെ വരവേറ്റത്. ‘കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ ടൊവീനോയ്ക്ക് പരിക്ക് പറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ പിന്നീട് സുഖംപ്രാപിച്ചു. കുറച്ച് നാളുകളായി താരം വീട്ടിൽ വിശ്രമത്തിലായിരുന്നു.

‘ഉയരെ’ ചിത്രത്തിൻറെ വിജയത്തിനുശേഷം സംവിധായകൻ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും ഒന്നിക്കുന്ന ചിത്രമാണ് ‘കാണെക്കാണെ’ എന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ഇതിൽ നായിക. സൂരജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!