നൂറിൻ ഷെരീഫിന്റെ മ്യൂസിക്കൽ കോൺസെപ്റ്റ് – ‘എന്റെ നാട് -ഫ്രം ഗോഡ്സ് ഓൺ കൺട്രി’ പുറത്ത്

നൂറിൻ ഷെരീഫ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന മ്യൂസിക്കൽ കോണ്സെപ്റ് വീഡിയോ പുറത്തിറങ്ങി. ന്യൂ ഇന്ത്യ പ്രൊഡക്ഷൻസ് നിർമ്മിച്ച് വാട്ട്‌ നെക്സ്റ്റ് എന്റർടൈൻമെൻറ്സിനു വേണ്ടി നവാഗതരായ ദീപക് കെ.സി.യും വിശാൽ ബാബുവും സംവിധാനം ചെയുന്ന ‘എന്റെ നാട് -ഫ്രം ഗോഡ്സ് ഓൺ കൺട്രി’ എന്ന മ്യൂസിക്കൽ കോൺസെപ്റ്റിന്റെ ആദ്യത്തെ ടീസറാണ് പുറത്തിറങ്ങിയത്.

കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക പൈതൃകം ചിത്രീകരിക്കുന്ന വീഡിയോയിൽ നൂറിൻ ഷെരീഫ് കേന്ദ്രകഥാപാത്രമായ വേഷം കൈകാര്യം ചെയ്യുന്നു. ഗൗരി ലക്ഷ്മിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും. കഴിഞ്ഞ ഒരു വർഷമായി ചിത്രീകരണം നടന്നു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!